Sep 30, 2024

Patented work on Tubular Reactor for Phenolic Resole Resin

പോളിമറിക് അഡ്ഹസിവ് ഉത്പാദന രംഗത്ത് നൂതന സാങ്കേതിക വിദ്യയായ നവീകരിച്ച ട്യൂബുലാർ റിയാക്ടർ ടെക്നോളജി വികസിപ്പിച്ചെടുത്ത് കോഴിക്കോട് എൻ.ഐ.ടിയിലെ ഗവേഷണ സംഘം. ഡോ. അബ്ദുൽ ഹാബിദ് പുള്ളിച്ചോല, പ്രൊഫ. ലിറ്റി അലൻ വർഗീസ്,
പ്രൊഫ. ജി ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘം വികസിപ്പിച്ച ഈ സാങ്കേതിക വിദ്യ, പ്ലൈവുഡ്, ടെക്സ്റ്റൈൽ, ഓട്ടോമൊബൈൽ വ്യവസായ മേഖലകൾക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് ഗവേഷകർ പറഞ്ഞു. പരമ്പരാഗത രീതിയിൽ ഒരു പ്ലാന്റിൽ
ബാച്ച് പ്രക്രിയയിലൂടെ പോളിമറിക് അഡ്ഹസിവ് ഉത്പാദിപ്പിക്കുമ്പോൾ, രാസപഥാർഥങ്ങൾ ഒരു ട്യൂബ് വഴി കടത്തിവിട്ട് പോളിമറിക് അഡ്ഹസിവ് തുടർച്ചയായി ഉൽപാദിപ്പിക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് നവീകരിച്ച ട്യൂബുലാർ റിയാക്ടർ ടെക്നോളജി. ഫിനോൾ ഫോർമാൾ
ഡിഹൈഡ് (പി.എഫ്; റിസോൾ) റെസിൻ ഉൽപാദനത്തിനായി നവീനമായ ട്യൂബുലാർ റിയാക്ടർ ഉപയോഗിച്ച് രാസപ്രവർത്തനവും പ്രക്രിയാ സംവിധാനവും മെച്ചപ്പെടുത്തുക എന്നതായിരുന്നു ഈ ഗവേഷണത്തിന്റെ ലക്ഷ്യം. റിയാക്ടർ ഡിസൈൻ, റെസിൻ ഉൽപാദനം, അതിന്റെ
ഗുണനിലവാര പരിശോധന, വ്യാവസായിക ഉപയോഗങ്ങൾക്കായി കോംപോസിറ്റ് റെസിനുകളുടെ നിർമ്മാണം എന്നിവയിൽ ഈ ഗവേഷണം ഭാവിയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും ഗവേഷകർ അവകാശപ്പെട്ടു.    

പി എഫ്. റിസോൾ റെസിൻ നിർമ്മാണത്തിനായി നവീകരിച്ച ട്യൂബുലാർ റിയാക്ടർ ഉപയോഗപ്പെടുത്തി നിരന്തരമായ പ്രക്രിയയിലൂടെ ഉയർന്നഗുണ നിലവാരമുള്ള പോളിമർ ഉൽപ്പാദനം ഇതിലൂടെ സാധ്യമാക്കുന്നതാണ് ഈ നൂതന സാങ്കേതിക വിദ്യ.

ഈ പുതിയ സാങ്കേതിക വിദ്യ, ഫിനോൾ ഫോർമാൾഡിഹൈഡ് (P F) റെസിൻ ഉൽപാദനത്തിൽ, ഫോർമാൾഡിഹൈഡ് (formaldehyde)ന്റെയും മറ്റു പരിസ്ഥിതിക്ക് ഹാനികരമായ പദാർത്ഥങ്ങളുടെയും വികിരണം കുറയ്ക കാൻ സഹായിക്കും. ഇവയിൽ പലതും പ്രത്യേകിച്ച് ഫോർമാൾഡിഹൈഡ് പോലുള്ള കെമിക്കലുകൾ കാൻസർ (nasopharyngeal കാൻസർ) പോലുള്ള മാരക രോഗങ്ങൾക്കു കാരണക്കാരാണ്. ഇന്ത്യൻ പ്ലൈവുഡ് വ്യവസായം അന്താരാഷ്ട്ര തലത്തിൽ പൂർണ്ണമായ ഇ- സീറോ എമിഷൻസ് പ്ലൈവുഡ് (E0 emission plywood) ഉൽപാദനം നടപ്പിലാക്കുന്നതിനും, ആഗോള നിലവാരമുളള എക്സ്പോർട്ട് ക്വാളിറ്റി പ്രോഡക്റ്റ് ഉത്പാദിപ്പിക്കുന്നതിനും ഈ സാങ്കേതിക വിദ്യ സഹായകമാകും. നവീകരിച്ച ട്യൂബുലാർ റിയാക്ടർ ടെക്നോളജി ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ കാണുന്ന പ്ലാന്റിലെ റിയാക്റ്റർ സ്ഫോടനം പോലുള്ള അപകടം കുറയ്ക കാൻ കഴിയും. നിലവിൽ എൻ ഐ ടി കാലിക്കറ്റിന് ഈ സാങ്കേതിക വിദ്യയ്കക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രശസ്തമായ അമേരിക്കൻ സൈന്റിഫിക് ജേർണൽ പബ്ലിഷറായ വൈലിയുടെ (wiley's) മാക്രോ മോളിക്യുലാർ റിയാക്ഷൻ എഞ്ചിനീയറിംഗ് (Macromolecular Reaction Engineering), കെമിസ്ട്രി യൂറോപ്പ് (Chemistry Europe) എന്നീ ജേർണലുകളിലും ഈ സാങ്കേതിക വിദ്യയെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. അബ്ദുൽ ഹാബിദ് പുള്ളിച്ചോലയുടെ നേതൃത്വത്തിലുള്ള കെംറ്വോ ടെക് പ്രൈവറ്റ് ലിമിറ്റഡ് (Chemraw. Tech Pvt Ltd) എന്ന സ്റ്റാർട്ട്അപ്പ്, എൻ ഐ ടിയുടെ ടെക്നോളജി ബിസനസ് ഇൻക്യുബേറ്റർ (Technology Business Incubator - TBI)ന്റെ പിന്തുണയോടെ ഈ സാങ്കേതിക വിദ്യ വ്യാപിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

യു എസ്, യൂറോപ്പ്യൻ പേറ്റന്റുകളടക്കം നിരവധി ഗവേഷണ വിജയങ്ങൾ സ്വന്തമാക്കിയ ഡോ.അബ്ദുൽ ഹാബിദ് പുള്ളിച്ചോലയുടെ പ്രവർത്തന മികവിനോടൊപ്പം എൻ ഐ ടി യിലെ പ്രൊഫസർമാരായ ജി ഉണ്ണികൃഷ്ണൻ, ലിറ്റി അലൻ വർഗ്ഗീസ് എന്നിവരുടെ വിദഗ്ദോപദേശവുമാണ്
ഈ നൂതന സാങ്കേതിക വിദ്യ യാഥാർത്ഥ്യമാക്കാൻ സഹായിച്ചത്. ലബോറട്ടറി പരീക്ഷണങ്ങളിൽ മികച്ച ഫലങ്ങൾ നൽകിയിട്ടുള്ള ഈ ട്യൂബുലാർ റിയാക്ടർ വ്യാവസായികാടിസ്ഥാനത്തിൽഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണിവർ. ഈ breakthrough technology റെസിൻ
ഉത്പാദനത്തിൽ കൂടുതൽ കാര്യക്ഷരമായതും, സുസ്ഥിരമായതും ചെലവ് കുറഞ്ഞതുമായ ഉൽപ്പന്നം നിർമ്മിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.