Nov 25, 2026

एनआईटी कालिकट में हिंदी माह समारोह का समापन एवं पुरस्कार वितरण समारोह आयोजन

 

कोऴिक्कोड: राष्ट्रीय प्रौद्योगिकी संस्थान, कालिकट (एनआईटी कालिकट) के राजभाषा एकक के तत्वावधान में आयोजित हिंदी माह समारोह 2026 का समापन एवं पुरस्कार वितरण समारोह विभिन्न कार्यक्रमों के साथ संपन्न हुआ।
एनआईटी कालिकट के निदेशक प्रो. प्रसाद कृष्ण समारोह के मुख्य अतिथि थे । उन्होंने हिंदी माह समारोह के अंतर्गत शिक्षकों, कर्मचारियों एवं विद्यार्थियों के लिए आयोजित विभिन्न प्रतियोगिताओं के विजेताओं तथा प्रतिभागियों को प्रमाण-पत्र एवं पुरस्कार वितरित किए । यह आयोजन हिंदी भाषा के प्रति रुचि बढ़ाने, राजभाषा नीति के प्रति जागरूकता उत्पन्न करने तथा कर्मचारियों एवं विद्यार्थियों की रचनात्मक प्रतिभा को प्रोत्साहित करने में सहायक सिद्ध हुआ है ।
समारोह में शुभकामनाएँ देते हुए अधिष्ठाता (संकाय एवं कर्मचारी कल्याण) प्रो. सुनीता एम.एस. ने संस्थान के कर्मचारियों को राजभाषा हिंदी का प्रशिक्षण प्रदान करने की आवश्यकता पर बल दिया। उन्होंने कहा कि इस प्रकार के प्रशिक्षण कार्यक्रम संस्थान के कार्यालयीन कार्यों में हिंदी के प्रयोग को अधिक प्रभावी बनाने में सहायक होंगे।
राजभाषा एकक के प्रभारी अधिकारी डॉ. अरुण एफ. अद्रकट्टि ने स्वागत भाषण दिया । हिंदी माह समारोह के अंतर्गत आयोजित विभिन्न गतिविधियों की वार्षिक रिपोर्ट राजभाषा कार्यान्वयन समिति के सदस्य डॉ. निर्मल कुमार बोरान ने प्रस्तुत की । अनुवाद अधिकारी श्रीमती आशा पी.एम. ने कार्यक्रम का संचालन किया । डॉ. देवेश शुक्ला ने धन्यवाद ज्ञापन प्रस्तुत किया।
समारोह के अंतर्गत 'एक भारत श्रेष्ठ भारत' पहल के तत्वावधान में विविध सांस्कृतिक कार्यक्रम भी प्रस्तुत किए गए । देश की भाषाई एवं सांस्कृतिक विविधता तथा राष्ट्रीय एकता को दर्शाने वाली इन प्रस्तुतियों ने समारोह को अत्यंत आकर्षक बनाया । इन कार्यक्रमों का उद्देश्य विभिन्न भाषाओं एवं संस्कृतियों के प्रति पारस्परिक सम्मान तथा राष्ट्रीय एकता की भावना को प्रोत्साहित करना है ।
समारोह में अधिष्ठाताओं, विभागाध्यक्षों, राजभाषा कार्यान्वयन समिति के सदस्यों, शिक्षकों, कर्मचारियों, विद्यार्थियों, प्रतियोगिताओं के विजेताओं एवं प्रतिभागियों ने भाग लिया और कार्यक्रम अत्यंत सफल रहा । 
राजभाषा एकक, संस्थान के आधिकारिक कार्यों में हिंदी के प्रयोग को प्रोत्साहित करने तथा बहुभाषी एवं सांस्कृतिक विरासत का सम्मान करने के उद्देश्य से इस प्रकार के कार्यक्रम आयोजित करते रहते हैं । 

 

എൻ.ഐ.ടി. കാലിക്കറ്റിൽ ഹിന്ദി മാസാചരണ സമാപനവും സമ്മാനദാനച്ചടങ്ങും സംഘടിപ്പിച്ചു

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിലെ  ഔദ്യോഗിക ഭാഷാ ഏകകത്തിന്റെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹിന്ദി മാസാചരണം 2026-ന്റെ സമാപനച്ചടങ്ങും സമ്മാനദാനച്ചടങ്ങും വിവിധ പരിപാടികളോടെ നടന്നു.
എൻ.ഐ.ടി. കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഹിന്ദി മാസാചരണത്തിന്റെ ഭാഗമായി അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കും പങ്കെടുത്തവർക്കും അദ്ദേഹം സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹിന്ദി ഭാഷയോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും ഔദ്യോഗിക ഭാഷാ നയത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ജീവനക്കാരുടെയും വിദ്യാർഥികളുടെയും സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകമായി.
ചടങ്ങിൽ ആശംസകൾ അർപ്പിച്ച ഡീൻ (സ്റ്റുഡന്റ്സ് വെൽഫെയർ) പ്രൊഫ. സുനിത എം.എസ്., സ്ഥാപനത്തിലെ ജീവനക്കാർക്ക് രാജഭാഷ ഹിന്ദിയിൽ പരിശീലനം നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഔദ്യോഗിക പ്രവർത്തനങ്ങളിൽ ഹിന്ദിയുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഇത്തരം പരിശീലന പരിപാടികൾ സഹായകമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു.
ഔദ്യോഗിക ഭാഷാ ഏകകത്തിന്റെ ഇൻ-ചാർജ് ഓഫീസർ ഡോ. അരുൺ എഫ്. അദ്രകട്ടി സ്വാഗതപ്രസംഗം നടത്തി. ഹിന്ദി മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ട് ഔദ്യോഗിക ഭാഷാ നിർവഹണ സമിതി അംഗം ഡോ. നിർമൽ കുമാർ ബോരാൻ അവതരിപ്പിച്ചു. ഔദ്യോഗിക ഭാഷാ ഏകകത്തിലെ ട്രാൻസ്ലേഷൻ ഓഫീസർ ശ്രീമതി ആശ പി.എം. പരിപാടികൾക്ക് അവതാരകയായി. ഡോ. ദേവേശ് ശുക്ല നന്ദിപ്രകാശനം നടത്തി.
ചടങ്ങിന്റെ ഭാഗമായി 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്'  പദ്ധതിയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും അവതരിപ്പിച്ചു. രാജ്യത്തിന്റെ ഭാഷാ-സാംസ്കാരിക വൈവിധ്യവും ദേശീയ ഐക്യവും വിളിച്ചോതുന്ന കലാപരിപാടികൾ ചടങ്ങിന് മിഴിവേകി. വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും പരസ്പര ബഹുമാനവും ദേശീയോദ്ഗ്രഥനവും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു പരിപാടികൾ.
ഔദ്യോഗിക ഭാഷാ നിർവഹണ സമിതി അംഗങ്ങൾ, ഡീനുമാർ, വകുപ്പ് മേധാവികൾ, അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ, മത്സരവിജയികൾ, മത്സരങ്ങളിൽ പങ്കെടുത്തവർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
സ്ഥാപനത്തിലെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ ഹിന്ദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ബഹുഭാഷാ-സാംസ്കാരിക പൈതൃകത്തെ ആദരിക്കുന്നതിനും ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഔദ്യോഗിക ഭാഷാ ഏകകം അറിയിച്ചു.

 

Hindi Month Valedictory-cum-Prize Distribution Ceremony held at NIT Calicut

Kozhikode: The Valedictory-cum-Prize Distribution Ceremony of Hindi Month Celebrations 2026, organised by the Official Language Unit (OLU) of the National Institute of Technology Calicut (NIT Calicut), was held with various programmes.
Prof. Prasad Krishna, Director, NIT Calicut presided over the programme and distributed certificates and prizes to the winners and participants of various competitions organised for faculty members, employees and students as part of the Hindi Month Celebrations. Such initiatives help promote interest in the Hindi language, create awareness about the Official Language Policy and encourage the creative talents of employees and students.
Extending her felicitations, Prof. Sunitha M.S., Dean (Faculty & Staff Welfare), emphasised the need to provide training in Official Language Hindi to the employees of the Institute. She observed that such training programmes would help enhance the effective use of Hindi in the official work of the Institute.
Dr. Arun F. Adrakatti, In-charge Officer, Official Language Unit, delivered the welcome address. Dr. Nirmal Kumar Boran, Member, Official Language Implementation Committee (OLIC), presented the annual report on the various activities conducted as part of the Hindi Month Celebrations. Smt. Aasa P.M., Translation Officer, Official Language Unit, co-ordinated the programme. Dr. Devesh Shukla proposed the vote of thanks.
As part of the ceremony, a variety of cultural programmes were also presented under the Ek Bharat Shreshtha Bharat initiative. The cultural performances showcased the linguistic and cultural diversity of the country and highlighted the spirit of national unity. The programmes aimed to promote mutual respect for different languages and cultures and strengthen national integration.
Deans, Heads of Departments & Centres, Members of the Official Language Implementation Committee, faculty members, employees, students, prize winners and participants attended the programme.
The Official Language Unit stated that such programmes would continue to be organised to promote the use of Hindi in the official work of the Institute and to celebrate its multilingual and cultural heritage.